ഡോക്യുമെന്ററി ഇന്ത്യന്‍ പരമാധികാരത്തിന് മേലുള്ള കടന്നു കയറ്റമെന്ന് അനില്‍ ആന്റണി; 'പാര്‍ട്ടി താത്പര്യത്തേക്കാള്‍ വലുത് രാജ്യ താത്പര്യം'

anil

ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനുമായ അനില്‍ ആന്റണി ബിജെപി വാദങ്ങള്‍ ഏറ്റെടുത്ത് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ട്വീറ്റില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അനില്‍ ആന്റണി. പാര്‍ട്ടി താത്പര്യത്തേക്കാള്‍ രാജ്യതാല്‍പ്പര്യമാണ് തനിക്ക് വലുതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്നാണ് താന്‍ ട്വീറ്റിലൂടെ ഉദ്ദേശിച്ചത്. ബിബിസിയേക്കാള്‍ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്നും അനില്‍ ആന്റണി പറഞ്ഞു. അതേസമയം ഗുജറാത്ത് കലാപത്തെ കുറിച്ച് വ്യക്തമായ നിലപാട് പറയാന്‍ അദ്ദേഹം തയ്യാറായില്ല.

Share this story