സുധാകരന്റെ പാർട്ടിയല്ലേ, അനിൽ ആന്റണി വിഷയത്തിൽ തുറന്നടിച്ച് എം വി ഗോവിന്ദൻ

mv govindan

കണ്ണൂർ: അനിൽ ആന്റണി വിഷയത്തിൽ തുറന്നടിച്ച് എം വി ഗോവിന്ദൻ.കോൺഗ്രസിന്റെ മൃതുഹിന്ദുത്വ നയത്തിന്റെ ഉത്പന്നമാണ് അനിൽ ആന്റണിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബി.ജെ.പി. മാനസിക നിലയുള്ള സുധാകരന്റെ പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

ആർ.എസ്.എസ്. അനുഭാവ നിലപാട് സ്വീകരിച്ച്, കോൺഗ്രസിലേക്ക് എത്തിയിരുന്ന ആളുകളെ ബി.ജെ.പിയിലേക്ക് ചേർക്കുന്നതിന് വേണ്ടിയുള്ള മാനസിക നിലയാണ് കെ.പി.സി.സി. ഉൾപ്പെടെ സൃഷ്ടിക്കുന്നത്. ഇതും അതിന്റെ ഉത്പന്നമായി കണ്ടാൽ മതി. ഓരോവിഷയത്തിലും നടത്തുന്ന പ്രതികരണങ്ങളിൽ ദാർശനിക ഉള്ളടക്കം വേണം. തനിക്ക് ഇഷ്ടപ്പെടാത്തത് കാണാൻ പാടില്ലെന്നത് സ്വേച്ഛാധിപത്യ നിലപാടാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Share this story