വടകരയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ സംരംഭകന്റെ ആത്മഹത്യാ ശ്രമം
suicide attempt
വടകര തട്ടോളിക്കരയില്‍ രാത്രി 8 മണിയോടെയായിരുന്നു സംഭവം

കോഴിക്കോട് വടകരയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ഭിന്നശേഷിക്കാരനായ സംരംഭകന്റെ ആത്മഹത്യാ ശ്രമം. വടകര തട്ടോളിക്കരയില്‍ രാത്രി 8 മണിയോടെയായിരുന്നു സംഭവം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ എത്തിയ യുവാവ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തട്ടോളിക്കരയില്‍ പൊറോട്ട യൂണീറ്റ് നടത്തുന്നയാളായ പ്രശാന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്റെ സ്ഥാപനം പൂട്ടിക്കാന്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഇടപെട്ടു എന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം.
പിരിവ് നല്‍കാത്തതിന്റെ പേരിലാണ് തന്റെ സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിച്ചത്. രണ്ട് വര്‍ഷം മുമ്പ് തന്റെ ഫാം പൂട്ടിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ടിരുന്നതായും പ്രശാന്ത് ആരോപിച്ചു. അതേസമയം ആത്മഹത്യാശ്രമം ഭിന്നശേഷിക്കാരനെ മുന്‍നിര്‍ത്തി സംഘപരിവാറും ഭൂമാഫിയയും നടത്തിയ നാടകമാണെന്നാണ് സിപിഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി പി വിനീഷിന്റെ പ്രതികരണം.

Share this story