വാളയാറില്‍ കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന് ആരോപിച്ച് അമ്മ ഹൈക്കോടതിയില്‍

valayar cbi

വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍. മക്കളുടെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്നാണ് ആരോപണം. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം വേണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെടുന്നു.
മക്കളുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തിലും കേസിലെ പ്രതികളായ രണ്ട് പേരുടെ ദുരൂഹ മരണത്തെക്കുറിച്ചും പെണ്‍കുട്ടികളുടെ മരണത്തില്‍ അശ്ലീലചിത്ര മാഫിയക്ക് പങ്കുണ്ടോ എന്നും അന്വേഷണം വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെടുന്നു. അന്വേഷണത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Share this story