ലോകത്തിലെ ഏറ്റവും വലിയ ഹണിമൂൺ ട്രിപ്പുമായി അമേരിക്കൻ ദമ്പതികൾ
honey

മട്ടാഞ്ചേരി: ലോകത്തിലെ ഏറ്റവും വലിയ ഹണിമൂൺ ട്രിപ്പുമായി അമേരിക്കൻ ദമ്പതികളായ മൈക്ക് ഹോവാർഡും ആനും കൊച്ചിയിലെത്തി. 2012 ജനുവരിയിലാണ് ഇവരുടെ ഹണിമൂൺ യാത്ര ആരംഭിച്ചത്. ഇതിനിടെ ഏഴ് ഭൂഖണ്ഡങ്ങൾ, 50 രാജ്യങ്ങൾ, 456 ദേശങ്ങൾ എന്നിവ പിന്നിട്ടു.

ഓരോ രാജ്യങ്ങളിലെയും സന്ദർശനങ്ങളും അനുഭവങ്ങളും യുട്യൂബിൽ പങ്കുവെച്ച് യാത്ര തുടരുകയാണ് ദമ്പതികൾ. ബുധനാഴ്ച ഇവർ ഫോർട്ട്കൊച്ചിയിലത്തി. വ്യാഴാഴ്ച ഇവിടെ നിന്ന് യാത്രതിരിക്കും.

Share this story