എല്ലാ തല്ലുകളും അവസാനം ചെങ്ങായിമാരാവാനുള്ളതാണ്: ഹരീഷ് പേരടി
governor

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് കനക്കുന്നതിനിടെ വിഷയത്തില്‍ പരോക്ഷമായി പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. 'തല്ലുണ്ടാക്കുന്ന നായകന്‍മാരൊക്കെ ചെങ്ങായിമാരാവും, എല്ലാ തല്ലുകളും അവസാനം ചെങ്ങായിമാരാവാനുള്ളതാണ്' എന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;


തല്ലുമാല സിനിമ കണ്ടു…നല്ല സിനിമ..എല്ലാ തല്ലുകളും അവസാനം ചെങ്ങായിമാരാവാനുള്ളതാണ് എന്ന് അടിവരയിട്ട് പറയുന്ന സിനിമ…ആ സിനിമ വരികള്‍ക്കിടയില്‍ മറ്റൊരു രാഷ്ട്രീയം കൂടി പറഞ്ഞുവെക്കുന്നുണ്ട്…തല്ലുണ്ടാക്കുന്ന നായകന്‍മാരൊക്കെ ചെങ്ങായിമാരാവും…

പക്ഷെ ഈ തല്ലുകള്‍ നോക്കിനിന്ന് ഇരുപക്ഷത്തിനുവേണ്ടി ആവേശം കൊണ്ട ആള്‍ക്കൂട്ടം ശരിക്കും Mooooo പോവുമെന്ന് …സ്‌ക്രീനില്‍ കാണാത്ത തല്ലുമാലയിലെ ആ രാഷ്ട്രിയം എനിക്ക് വല്ലാതെ ഇഷ്ടമായി..ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു…തല്ലുമാല നല്ല സിനിമയാണ്.

Share this story