വിദേശത്ത് നിന്ന് സമ്പാദിച്ചതെല്ലാം തീര്‍ന്നു; റമ്മി കളിക്കാന്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ യുവാവ് പിടിയില്‍
arrest1
23കാരനായ പുത്തന്‍വീട്ടില്‍ അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

റമ്മി കളിക്കാനുള്ള പണത്തിനു വേണ്ടി വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവ് പിടിയില്‍. 23കാരനായ പുത്തന്‍വീട്ടില്‍ അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ വെച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് കൊല്ലത്തെ അഞ്ചലിലാണ് സംഭവം നടന്നത്.ഓണ്‍ലൈനായി റമ്മി കളിക്കാനുള്ള പണത്തിന് വേണ്ടിയാണ് വീട്ടമ്മയുടെ മാല പൊട്ടിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. അഞ്ചല്‍ വൃന്ദാവന്‍ ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയായ അജിത കുമാരിയുടെ മാലയാണ് പ്രതി പൊട്ടിച്ചത്.
കാറിലെത്തിയ അനീഷ് വീട്ടമ്മയോട് മേല്‍വിലാസം ചോദിക്കുകയും ഇതിനിടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. പ്രതിയെ വീട്ടമ്മ തടയാന്‍ ശ്രമിച്ചെങ്കിലും കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു മോഷണം. വിദേശത്ത് ജോലിയുള്ള അനീഷ് നാട്ടിലെത്തിയതിനിടയിലായിരുന്നു മാല പൊട്ടിച്ചത്. ഗള്‍ഫില്‍ നിന്ന് സമ്പാദിച്ചതെല്ലാം റമ്മി കളിച്ച് നഷ്ടപ്പെട്ടെന്ന് അനീഷ് പൊലീസിനോട് പറഞ്ഞു.

Share this story