തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് : ശബരിമല തന്ത്രി

Sabarimala Tantri Kandararu Rajeev

രാജ്യത്തിന്റെ പലഭാഗത്തു നിന്നും ഭക്തജനങ്ങള്‍ ശബരിമലയില്‍ എത്തുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനത്തിന് എല്ലാ സൗകര്യങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി  പാലിക്കണമെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര് ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് ഒരു കാരണവശാലം തീര്‍ത്ഥാടകര്‍ കൊണ്ടവരരുതെന്നും കാനന ക്ഷേത്രത്തിന്റെ പവിത്രത കാത്ത് സൂക്ഷിക്കാന്‍ തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പൊതു ഇടങ്ങളില്‍ മല മൂത്രവിസജനം ചെയ്യരുത്.മാലിന്യങ്ങള്‍ വലിച്ചെറിയരുത്. പമ്പയില്‍ തുണി ഒഴുക്കുന്നത്, മാളികപുറത്ത് മഞ്ഞള്‍ പൊടി വിതറുന്നത് അടക്കമുള്ള അനാചരങ്ങള്‍ ഒഴിവാക്കണം.

ഇരുമുടിക്കെട്ടില്‍ ആവശ്യമായ സാധനങ്ങള്‍ മാത്രം കൊണ്ടുവരുക. പനിനീര്, ചന്ദനത്തിരി മുതലായവ ഇരുമുടിക്കെട്ടില്‍ നിന്ന് ഒഴിവാക്കി ക്ഷേത്ര നിവേധ്യത്തിനുള്ള സാധനങ്ങള്‍ മാത്രം ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം പങ്കുവച്ചു.
 

Share this story