അലപ്പുഴ വാഹനാപകടം ; മരിച്ച യുവാക്കള്‍ ഐഎസ്ആര്‍ഒയിലെ കാന്റീന്‍ നടത്തിപ്പുകാര്‍
Mon, 23 Jan 2023

ദേശീയ പാതയില്‍ ലോറിയുമായി കൂട്ടിയിടിച്ച് മരിച്ച യുവാക്കള്‍ തിരുവനന്തപുരം ഐഎസ്ആര്‍ഒയിലെ കാന്റീന്‍ നടത്തിപ്പുകാര്‍. എല്ലാവരും 30 വയസില്‍ താഴെയുള്ളവരുമാണ്.
പ്രസാദ്, സച്ചിന്‍, ഷിജുദാസ്, സുമോദ്, അമല്‍ എന്നിവരാണ് മരിച്ചത്. അഞ്ച് പേരും തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.
അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആലത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന കാറും തിരുവനന്തപുരത്തേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല. നാല് പേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.