ആലപ്പുഴയിൽ 25 കിലോ പഴകിയ മൽസ്യം പിടികൂടി; കണ്ണൂരിലും തിരുവനന്തപുരത്തും കടകൾക്ക് നോട്ടീസ്

google news
 fish


ആലപ്പുഴ: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. ഹരിപ്പാട്, ചേർത്തല, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഹരിപ്പാട് നടത്തിയ പരിശോധനയിൽ 25 കിലോ പഴകിയ മൽസ്യം പിടികൂടി. നാഗപ്പട്ടണത്ത് നിന്ന് കൊണ്ടുവന്ന മീൻ വിൽപ്പനക്ക് എത്തിച്ച ഉടനെ ഭക്ഷ്യവകുപ്പ് പിടികൂടുകയായിരുന്നു.

വൃത്തിഹീനമായ ചുറ്റുപാടിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഹരിപ്പാട് ഉള്ള ‘ദേവു’ ഹോട്ടൽ അധികൃതർ അടപ്പിച്ചു. അതേസമയം, സംസ്‌ഥാനത്ത്‌ ഉടനീളം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പാരിശോധന തുടരുകയാണ്. തിരുവനന്തപുരം കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.

നന്ദൻകോട്, പൊറ്റക്കുഴി ഭാഗങ്ങളിലെ ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ ‘ഇറാനി കുഴിമന്തി’യിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു . പൊറ്റക്കുഴി മൂൺ സിറ്റി തലശേരി ദം ബിരിയാണി, നന്ദൻകോട് ടിഫിൻ സെന്റർ എന്നീ കടകൾക്കും നോട്ടീസ് നൽകി. ഇവിടങ്ങളിൽ നിന്ന് നിരോധിത പ്ളാസ്‌റ്റിക്‌ ബാഗുകളും പിടിച്ചെടുത്തു.

കണ്ണൂരിൽ രണ്ട് ഹോട്ടലുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. പഴകിയ ഭക്ഷ്യസാധനങ്ങൾ കണ്ടെത്തിയ ഹോട്ടൽ സാഗർ, ഹോട്ടൽ ബ്ളൂ നെയിൽ എന്നീ സ്‌ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. പഴകിയ ഫ്രൈഡ് റൈസ്, ചപ്പാത്തി എന്നിവയാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്.

Tags