അക്ഷയ ഒന്നാം സമ്മാനം മൂത്തകുന്നത്ത് വിറ്റ ടിക്കറ്റിന്; 70 ലക്ഷത്തിന്റെ വിജയി എത്തിയില്ല
lottery

എല്ലാ ബുധനാഴ്ച്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK 567 ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ എറണാകുളം മൂത്തകുന്നത്ത് വിറ്റ ടിക്കറ്റിന്. AB 872625 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കുര്യാപ്പിള്ളിയില്‍ ഹേമ ഷെബു നടത്തുന്ന ആതിര ലോട്ടറി ഏജന്‍സിയില്‍ നിന്നും ടിക്കറ്റെടുത്ത് വില്‍പ്പന നടത്തുന്ന മടപ്ലാതുരുത്ത് കര്‍ത്താനത്ത് ഓമന വിറ്റ ടിക്കറ്റിനാണ് സമ്മാനം. നേരത്തെ മുതല്‍ ഭാഗ്യക്കുറി വില്‍പ്പന നടത്തി വരികയായിരുന്നു ഓമന. തുടര്‍ന്ന് അസുഖ ബാധിതയായതോടെ വില്‍പ്പന നിര്‍ത്തി, കഴിഞ്ഞ ദിവസമാണ് വീണ്ടും തുടങ്ങിയത്. 24 ടിക്കറ്റുകളാണ് വിറ്റത്. അതില്‍ ഒന്നാം സമ്മാനവും സമാശ്വാസ സമ്മാനങ്ങളും ലഭിച്ചു. എന്നാല്‍ വിജയിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. AL 272689 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 40 രൂപയാണ് ടിക്കറ്റ് വില. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് അധികൃതര്‍ മുന്‍പാകെ സമര്‍പ്പിക്കുകയും വേണം.
 

Share this story