കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യാ വിമാനം പുറപ്പെടാൻ വൈകി

Air India

കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ട എയർ ഇന്ത്യാ വിമാനം പുറപ്പെടാൻ വൈകി.  എഞ്ചിൻ തകരാറാണ് വിമാനം വൈകാൻ കാരണമെന്നാണ് വിമാനക്കമ്പനി യാത്രക്കാരെ അറിയിച്ചത്. വിമാനത്തിനകത്ത് യാത്രക്കാരെ പ്രവേശിപ്പിച്ച ശേഷമായിരുന്നു ഇത്. 

ഇന്ന് രാവിലെ 9.50 ന് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് പറക്കേണ്ട വിമാനമായിരുന്നു ഇത്. 12 മണി കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. എയർ ഇന്ത്യയുടെ എഐ 133 വിമാനമാണ് വൈകിയത്. യാത്രക്കാർ വിമാനത്തിൽ തുടർന്നു. തകരാർ പരിഹരിച്ചെന്നും വിമാനം ഉടൻ പുറപ്പെടുമെന്നുമാണ് എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

Share this story