തിരുവനന്തപുരം വിമാനത്താവളത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരിച്ചിറക്കി
Mon, 23 Jan 2023

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് മസ്‌കറ്റിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരിച്ചിറക്കി. രാവിലെ 8.40 ന് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് 9.10 ഓടെ തിരിച്ചിറക്കുകയായിരുന്നു.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്ന നടപടികള്‍ വൈകുമെന്നതിനാല്‍ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്രാ സൗകര്യമൊരുക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു.