സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമസ്ത,മതപഠനത്തെ അട്ടിമറിക്കുന്നു
madrasa,uttarpradesh

സര്‍ക്കാരിന്റെ സ്‌കൂള്‍ സമയ മാറ്റ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത. ശുപാര്‍ശ മദ്രസ പ്രവര്‍ത്തനത്തെയും മത പഠനത്തെയും അട്ടിമറിക്കുമെന്നാണ് വിമര്‍ശനം. പിന്നില്‍ മതനിഷേധ താല്പര്യമുള്ളവരാണെന്നും നീക്കത്തിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങള്‍ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുമെന്നും സമസ്ത നേതാവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചു.

സര്‍ക്കാര്‍ നീക്കം ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് . സര്‍ക്കാര്‍ തുടര്‍ച്ചയായി മതനിരാസ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നെന്ന് ആക്ഷേപം. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സമസ്ത നേതാക്കള്‍ പറയുന്നു

Share this story