തെരുവ് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് വാക്‌സിനെടുത്തു : പിന്നാലെ പനി ബാധിച്ച് കുഴഞ്ഞു വീണ് യുവതി മരിച്ചു

google news
death

തെരുവ് നായയുടെ കടിയേറ്റതിന് പിന്നാലെ പനി ബാധിച്ച് കുഴഞ്ഞു വീണ യുവതി മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്‍ സതീഭായി അമ്മ ദമ്പതികളുടെ മകള്‍ അഭിജ (24)ആണ് മരിച്ചത്.
ദിവസങ്ങള്‍ക്കു മുമ്പാണ് അഭിജയെ തെരുവ് നായ കടിച്ചത്. തുടര്‍ന്ന്, വാക്‌സിന്‍ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പനി ബാധിച്ചു കുഴഞ്ഞു വീണത്. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അനൂജ സഹോദരിയാണ്.

Tags