ആഫ്രിക്കൻ പന്നിപനി:കാസർഗോഡ് കാട്ടു കുക്കെ ദേവി മൂലെയിൽ 491 പന്നികളെ കൊന്ന് ശാസ്ത്രീയമായി സംസ്കരിച്ചു

google news
sdfg

കാസറഗോഡ് :  ജില്ലയിലെ എൻമകജെ ഗ്രാമ പഞ്ചായത്തിലെ കാട്ടുകുക്കെ വില്ലേജിൽ ദേവിമൂലെ  എന്ന സ്ഥലത്തുള്ള ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചതിനാൽ മുഴുവൻ പന്നികളെയും ദയാവധം നടത്തി ശാസ്ത്രീയമായി സംസ്കരിച്ചു.

 ഫാമിൽ അസുഖം ബാധിച്ചു ചത്ത പന്നികളെ പെർള മൃഗാശുപത്രി അധികൃതരുടെ  നേതൃത്വത്തിൽ പോസ്റ്മോർട്ടം നടത്തി സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ അയച്ചു ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിചിരുന്നു. തുടർന്ന് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിർദേശ പ്രകാരം കാസറഗോഡ് ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫാമിലുള്ള മുഴുവൻ പന്നികളെയും ദയാവധം നടത്തി സംസ്കരിക്കുകയായിരുന്നു. പന്നികളിൽ അതിവേഗം പകരുന്നതും ചികിത്സയില്ലാത്തതും മാരകവുമായ ഈ രോഗം നീയന്ത്രിക്കാൻ പന്നികളുടെ ദയാവധവും ശാസ്ത്രിയമായ സംസ്കരണവും നാഷണൽ ആക്ഷൻ പ്ലാൻ പ്രകാരം നടത്തി. 

കാസറഗോഡ് ജില്ലയിൽ ആദ്യമായാണ് ഈ രോഗം സ്ഥിരീകരിക്കുന്നത് 
മൃഗ സംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി ജില്ലാ നേതൃത്വം ആവശ്യമായ നടപടികൾ സ്വീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ സുരേഷ്. ബി, ഡെപ്യൂട്ടി ഡയറക്ടർ  ഡോ സുനിൽ ജി .എം ,ചീഫ് വെറ്റിറിനറി ഓഫീസർ  ഡോ :ജയപ്രകാശ്, R R T ടീം ലീഡർ  ഡോ :പ്രദീപ് കുമാർ വി .വി , P R O ഡോ :എ  .മുരളീധരൻ, A D C P കോ ഓഡിനേറ്റർ ഡോ :മഞ്ജു എസ് ,ഡോ :ബാലചന്ദ്ര റാവു ,ഡോ :മഹേഷ് ജി .കെ ,ഡോ :ബ്രിജിറ്റ് എന്നിവരുടെ നേതൃത്വത്തിൽ  നടപടികൾ സ്വീകരിച്ചു. എൻമകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സോമശേഖര ജെ .എസ് ,പഞ്ചായത്തു ഭരണ സമിതി അംഗങ്ങൾ സെക്രട്ടറി തുടങ്ങിയവർ  പ്രവർത്തനങ്ങളിൽ ആവശ്യമായ സഹകരണങ്ങൾ നൽകി 


കണ്ണൂരിലെ പന്നിപ്പനി പ്രതിരോധ സേന അംഗങ്ങളായ കള്ളിങ് ടീം ലീഡർ  ഡോ :ആൽവിൻ വ്യാസ് , ഉണ്ണികൃഷ്ണൻ കെ ആർ ,എന്നിവർ ടാസ്ക് ഫോഴ്സ് നു വേണ്ട നിർദ്ദേശങ്ങൾ നൽകി .മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് പോലീസ്, ഫയർ ഫോഴ്സ് , മോട്ടോർ വാഹന വകുപ്പ് , എൻമകജെ ഗ്രാമ പഞ്ചായത് , റവന്യൂ തുടങ്ങിയ വകുപ്പുകളുടെ പ്രതിരോധ നടപടികൾ RDO   .അതുൽ എസ് ഏകോപിപ്പിച്ചു

 .    മൃഗസംരകഷണ വകുപ്പ് ടാസ്ക് ഫോഴ്സ് ന്റെ ഇന്നത്തെ പ്രവർത്തങ്ങളുടെ ഫലമായി 491 പന്നികളെ ദയാവധം നടത്തി ശാസ്‌ത്രീയമായി മറവ് ചെയ്തു.  പന്നികളുടെ കൂടും പരിസരവും ഫയർ ഫോഴ്സ് അണുവിമുക്തമാക്കി .

ഈ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കാൻ സഹകരിച്ച വകുപ്പിന്റെ ടാസ്ക് ഫോഴ്സ് അംഗങ്ങളെയും കണ്ണൂരിൽ നിന്നും വന്ന സ്പെഷ്യൽ ടീം അംഗങ്ങളെയും മറ്റു വകുപ്പിലെ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പൊതുജനങ്ങളെയും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ  ബി സുരേഷ് നന്ദി അറിയിച്ചു.

Tags