നടിയെ ആക്രമിച്ച കേസ് : വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി വ്യാഴാഴ്ച

google news
highcourt

കൊച്ചി:നടി കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജിയിൽ  ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും.ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിച്ചത്. എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്നും പ്രിൻസിപ്പൽ സെഷൻസിലേക്ക് വിചാരണ മാറ്റിയതിനെതിരെയാണ്  ഹർജി. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് വിചാരണ കോടതിയെ നിശ്ചയിച്ചതെന്നും അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ  ഇത് മറികടക്കാൻ കഴിയില്ല എന്നുമാണ് വാദം.  

ജ‍ഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും,  ജ‍ഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നുമാണ്   ഹർജിയിലെ വാദങ്ങൾ.അതിജീവിതയുടെ ആവശ്യപ്രകാരം ഹർജിയിൽ രഹസ്യവാദമാണ് നടന്നത്.

Tags