വൃക്കമാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തില്‍ നടപടി ; ഇന്ന് ഡോക്ടര്‍മാരുടെ പ്രതിഷേധം
medical students
വൃക്കയടങ്ങിയ പെട്ടിയെടുത്ത് ഓടിയ അരുണ്‍ദേവ് ഉള്‍പ്പടെയുള്ളവരെ ഇന്ന് മെഡിക്കല്‍ കോളേജ് പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. 

വൃക്കമാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. ചികിത്സാപിഴവ്, വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ച എന്നിവയില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രധാനമാണ്. അതേസമയം, വൃക്കയടങ്ങിയ പെട്ടിയെടുത്ത് ഓടിയ അരുണ്‍ദേവ് ഉള്‍പ്പടെയുള്ളവരെ ഇന്ന് മെഡിക്കല്‍ കോളേജ് പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. 

പ്രാഥമിക പരിശോധനയ്ക്ക് ശേഷമാകും കേസെടുക്കുന്നതില്‍ തീരുമാനം. അതേസമയം, ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയില്‍ കെ ജി എം സി ടി എ പ്രഖ്യാപിച്ച പ്രതിഷേധ യോഗവും ഇന്നാണ്. നടപടി പിന്‍വലിക്കണമെന്നാണ് കെ ജി എം സി ടി എ, ഐ എം എ ഉള്‍പ്പടെയുള്ള സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Share this story