കുന്നിക്കോട് അയല്‍വാസിയുടെ കൊലപാതകം പ്രതി അറസ്റ്റില്‍
murder

കൊല്ലം കുന്നിക്കോട് അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസ്സിലെ രണ്ടാം പ്രതി അറസ്റ്റില്‍. കുന്നിക്കോട് പച്ചില അല്‍ഭി ഭവനില്‍ സലാഹുദീന്‍ ആണ് അറസ്റ്റിലായത്.

സലാഹുദീനും മകന്‍ ദമീജ് അഹമ്മദും അനില്‍കുമാറിന്റെ വീട്ടിലെത്തി കൈയ്യില്‍ കരുതിയിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദമീദ് ഒളിവിലാണ്.

Share this story