എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവ കൈവശം വെച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവ്

uyfgfgh

തൃശൂർ : എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവ കൈവശം വെച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും ഒന്നര ലക്ഷം  പിഴയും ശിക്ഷ. കൊടുങ്ങല്ലൂർ പൊയ്യ സ്വദേശി അക്ഷയ് (25 )യിനെയാണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി എൻ വിനോദ് ശിക്ഷിച്ചത്. 2021 ഡിസംബർ 17നാണ് കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും പ്രതിയുടെ വീട്ടിൽ നിന്ന്  മയക്കുമരുന്ന് കണ്ടെത്തിയത്.

കഞ്ചാവും ഗുളിക രൂപത്തിലുള്ള 10.16 ​ഗ്രാം എംഡിഎംഎ, സ്റ്റാമ്പ് രൂപത്തിൽ രണ്ട് ​ഗ്രാം എൽഎസ്‍ഡി, ക്രിസ്റ്റൽ രൂപത്തിലുള്ള 6.17 ​ഗ്രാം മെറ്റാഫെറ്റമിൽ എന്നീ നിരോധിത ലഹരി മരുന്നുകളാണ് കണ്ടെത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ മാരായ കെ ബി സുനിൽ കുമാർ, ലിജി മധു എന്നിവർ കോടതിയിൽ ഹാജരായി. 

Share this story