തിരുവനന്തപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതി പിടിയിൽ
Wed, 25 Jan 2023

തിരുവനന്തപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതിയെ പിടിയിൽ .കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ കയറി പ്രതി കടന്നു പിടിച്ചത്.
പഴനി തീർത്ഥാടകൻ എന്ന വ്യാജേന എത്തിയാണ് പെൺകുട്ടിയെ ഇയാൾ കടന്നു പിടിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ഒറ്റക്കായിരുന്ന സമയത്താണ് യുവാവ് എത്തിയത്.പെൺകുട്ടിക്ക് ഭസ്മം നൽകാനെന്ന വ്യാജേന ഇയാൾ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചപ്പോൾ സമീപവാസികൾ ഓടിയെത്തി. എന്നാൽ അപ്പോഴേക്കും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ സ്ഥാപനങ്ങളിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.