രാഹുല്‍ ഗാന്ധിക്കെതിരെ നടക്കുന്നത് അധിക്ഷേപ നാടകം; ഷാഫി പറമ്പില്‍
shafi parambil
5 ദിവസം കൊണ്ട് 50ല്‍ അധികം മണിക്കൂറുകളാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ചോദ്യം ചെയ്യല്‍ എന്ന പേരില്‍ നടക്കുന്ന ബിജെപിയുടെ അധിക്ഷേപ നാടകത്തെ പ്രതിരോധിക്കുമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 5 ദിവസം കൊണ്ട് 50ല്‍ അധികം മണിക്കൂറുകളാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കന്മാര്‍ക്ക് എതിരെയോ അവര്‍ക്ക് വേണ്ടപെട്ടവരോ ആണെങ്കില്‍ മുട്ടില്‍ ഇഴയുന്ന കേന്ദ്ര ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും തകര്‍ക്കാമെന്ന് വ്യാമോഹിക്കുകയാണ്.യുവതയുടെ തൊഴില്‍ സുരക്ഷയെയും രാജ്യസുരക്ഷയെയും തകര്‍ക്കുന്ന തല തിരിഞ്ഞ അഗ്‌നിപഥ് പദ്ധതിയെയും മോദി പൊലീസിന്റെ അഹന്തയേയും തെരുവിലിറങ്ങാന്‍ പാടില്ല എന്ന തിട്ടൂരത്തെയും കോണ്‍ഗ്രസ്സ് ചെറുക്കുക തന്നെ ചെയ്യും.

പാര്‍ട്ടി സമരങ്ങളെ ധീരതയോടെ മുന്നില്‍ നിന്ന് നയിക്കുന്ന കെ സി വേണുഗോപാല്‍ എംപി, യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബി വി ശ്രീനിവാസ്, സംസ്ഥാന മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജെബി മേത്തര്‍ എംപി, കേരളത്തില്‍ നിന്നുള്ള എംപിമാര്‍ എന്നിവരോടൊപ്പം സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

Share this story