തിമിംഗല ഛര്‍ദിയുമായി ഇരട്ട സഹോദരങ്ങള്‍ പിടിയില്‍; സംഭവം തിരുവനന്തപുരത്ത്

Abmergris Ambergris caught Arrestതിരുവനന്തപുരം: തിരുവനന്തപുരത്ത് തിമിംഗല ഛര്‍ദിയുമായി ഇരട്ട സഹോദരങ്ങളെ പിടികൂടി. കൊല്ലം ആശ്രമം സ്വദേശികളായ  ദീപു, ദീപക് എന്നിവരെ കല്ലമ്പലം പൊലീസാണ് പിടികൂടി വനം വകുപ്പിന് കൈമാറിയത്. 

കല്ലമ്പലത്തിനടുത്ത് നാല് പേര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിമിംഗല ഛര്‍ദി പിടികൂടിയത്. ഒരു ബാഗില്‍ മൂന്ന് കഷണങ്ങളായി തിമിംഗല ഛര്‍ദി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലോട് വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി രണ്ട് പേരെയും പാലോട് എത്തിച്ച് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്ത് നിന്നും ഒരാള്‍ കൊണ്ടുവന്നതാണെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 

Share this story