അങ്കണവാടികളിലെ പോഷക പദ്ധതികൾക്ക് ഇനി മുതൽ ആധാർ നിർബന്ധം
adhaar-childന്യൂഡൽഹി : പോഷകാഹാരം ഉറപ്പാക്കാനുള്ള അങ്കണവാടി സേവനങ്ങൾക്ക് ആധാർ നിർബന്ധം. കുട്ടിയോ അമ്മയോ അടുത്തുള്ള അങ്കണവാടിയിൽ ആധാർ ഉപയോഗിച്ചു റജിസ്റ്റർ ചെയ്തിരിക്കണം. ഇതടക്കം മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ ‘സക്ഷം അങ്കണവാടി, പോഷൺ 2’ പദ്ധതിയുടെ പുതിയ മാർഗരേഖ പുറത്തിറക്കി.

അങ്കണവാടികളിൽനിന്നു നൽകുന്ന ഭക്ഷ്യവസ്തുക്കളിൽ മധുരത്തിനു പഞ്ചസാരയ്ക്കു പകരം ശർക്കര ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. പോഷകമൂല്യം കൂട്ടാൻ മുരിങ്ങയില ഉപയോഗിക്കണം. പദ്ധതിയുടെ ആനുകൂല്യം ആസ്പിരേഷനൽ ജില്ലകളിൽ (കേരളത്തിൽ വയനാട്) 14–18 വയസ്സുള്ള പെൺകുട്ടികൾക്കു ലഭിക്കും. ഇതിനും ആധാർ നിർബന്ധമാണ്.

Share this story