അസാപ് കേരളയുടെ പത്താമത്തെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കുന്നംകുളത്ത് ജനുവരി 21ന് മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിക്കും

google news
asaap

തൃശ്ശൂർ: അസാപ് കേരളയുടെ തൃശ്ശൂർ ജില്ലയിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ജനുവരി 21 ശനിയാഴ്ച ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നാടിനു സമർപ്പിക്കും. വൈകിട്ട് 3 മണിക്ക് കുന്നംകുളം ഗവണ്മെന്റ് മോഡൽ ബോയ്സ് സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വെച്ചാണ് ചടങ്ങു നടക്കുക. എ.സി. മൊയ്‌ദീൻ എം എൽ എ അധ്യക്ഷത വഹിക്കും. 

ജനങ്ങളുടെ നൈപുണ്യ വികസനത്തിനും തൊഴിലവസരങ്ങളും ഉറപ്പ് വരുത്തുന്നതിനും വേണ്ടി വിഭാവനം ചെയ്തിട്ടുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ സംസ്ഥാനത്തെ 10 ആമത്തെ പാർക്കാണ്  കുന്നംകുളത്ത് ആരംഭിക്കുന്നത്. ഇറാം സ്‌കിൽസ് അക്കാദമിയാണ് സ്‌കിൽ പാർക്കിന്റെ നടത്തിപ്പ് പങ്കാളി. മൂന്ന് നിലകളിലായി അന്താരാഷ്ട്ര നിലവാരത്തിൽ ഏതു മേഖലയിലുള്ള പരിശീലന കോഴ്സും നടത്തുവാൻ പര്യാപ്തമായ സ്‌കിൽ പാർക്കിൽ ഒരേക്കർ ഭൂമിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും ലാബ് സൗകര്യങ്ങളും ഉള്ള സ്‌കിൽ പാർക്കിൽ വിദ്യാർത്ഥികൾക്കായി ലോക്കർ സൗകര്യമുള്ള ചെയ്ഞ്ചിങ് റൂമുകൾ, മീറ്റിംഗ് റൂമുകൾ, പ്രത്യേക സെർവർ റൂമോട് കൂടിയ ഐ ടി ലാബ്, 56350 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽറ്റർ സംവിധാനം, ഈ വി ചാർജിങ് പോയിന്റുകൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ രീതിയിലാണ് സ്‌കിൽ പാർക്കിന്റെ നിർമ്മാണം. 

ആദ്യ ഘട്ടത്തിൽ വിദേശത്തു ഏറെ തോഡിൽ സാധ്യതയുള്ള സർട്ടിഫൈഡ് നഴ്സിംഗ് അസിസ്റ്റന്റ്, അഡ്വാൻസ് ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്‌മന്റ്, ഫിറ്റ്നസ് ട്രെയ്നർ, ജിഎസ്ടി യൂസിങ് ടാലി എന്നീ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്.  കൂടാതെ സോളാർ ടെക്നിഷ്യൻ, പ്രിന്റ് ടെക്നോളജി, ഓട്ടോമോട്ടീവ് ടെക്നോളജി എന്നീ കോഴ്സുകളും സമീപഭാവിയിൽ ആരംഭിക്കും. തിരഞ്ഞെടുത്ത  കോഴ്സുകളിലേക്ക് സ്കോളർഷിപ് സ്കീം, സ്കിൽ ലോൺ, ഇൻസ്റ്റാൾമെന്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 

Tags