എ.കെ.ജി സെന്റര്‍ ബോംബെറ് കേസിലെ പ്രതിയെ പിടികൂടിയ പൊലിസിന് പൂച്ചെണ്ട് നല്‍കണം: ഇ.പി ജയരാജന്‍
ep-jayarajan

 കണ്ണൂര്‍: എ.കെ.ജിസെന്റര്‍ ബോംബെറ് കേസിലെ പ്രതിയെ  പിടികൂടിയ കേരളാ പൊലിസിന് പൂച്ചെണ്ട് നല്‍കണമെന്ന് എല്‍.ഡി. എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു.  പയ്യാമ്പലത്ത്  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനുമായി അടുത്ത ബന്ധമുളളയാളാണെന്ന് കോണ്‍ഗ്രസിന്റെ  നേതാക്കള്‍ ഈക്കാര്യത്തില്‍ നല്ലപോലെ ശ്രദ്ധിക്കേണ്ടതു നല്ലതാണ്. ഇത്തരം ക്രിമിനല്‍ രാഷ്്ട്രീയം കൊണ്ടു എങ്ങനെയാണ് മുന്‍പോട്ടുപോവാന്‍ കഴിയുകയെന്ന് അവര്‍ ചിന്തിക്കണം.കോണ്‍ഗ്രസ് ഓഫീസില്‍നിന്നും  ബോംബുണ്ടാക്കിയ ആള്‍ കെ. പി.സി.സി പ്രസിഡന്റായാല്‍ ഇത്രയെ പ്രതീക്ഷിക്കാനാവൂ. സംഭവത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ഇ.പി ആരോപിച്ചു. 

കേരളത്തിലെ പൊലിസ് മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് സേനയ്ക്ക്് മാതൃകയാണ്. കൃത്യമായ തെളിവുകള്‍ ശേഖരിക്കാനുള്ളതിലാണ് പ്രതിയെ പിടികൂടാന്‍ വൈകിയതെന്നും ജയരാജന്‍ പറഞ്ഞു. തികച്ചും ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ചാണ് പൊലിസ് പ്രതിയെ പിടികൂടിയത്. കേരളാ പൊലിസിന് ഇതിന് പൂച്ചെണ്ട് നല്‍കണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഹിന്ദുത്വ വര്‍ഗീയതയെ നേരിടാന്‍ ഇസ്ലാമിക വര്‍ഗീതയല്ല വേണ്ടത്. സംഘടനാ നിരോധനംകൊണ്ടു ഈ അപകടം തീരില്ലെന്നും   എല്ലാവര്‍ഗീയതയ്ക്കുമെതിരെ ജനങ്ങള്‍ ഒന്നിക്കണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Share this story