ഒന്നല്ല പന്ത്രണ്ട് മാസം കഴിഞ്ഞാലും എ കെ ജി സെന്‍റർ ആക്രമണത്തിലെ പ്രതികളെ പിടികൂടാനാകില്ല: രമേശ് ചെന്നിത്തല
Sat, 30 Jul 2022

തിരുവനന്തപുരം: ഒന്നല്ല പന്ത്രണ്ട് മാസം കഴിഞ്ഞാലും എ കെ ജി സെന്‍റർ ആക്രമണത്തിലെ പ്രതികളെ പിടികൂടാനാകില്ലെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആക്രമിച്ചത് സിപിമ്മുകാർ ആയത് കൊണ്ടാണ് പിടികൂടാത്തത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എകെജി സെന്‍റര്‍ ആക്രമണ കേസും സ്വാമിയുടെ കേസ് പോലെ എഴുതി തള്ളും. ക്രൈംബ്രാഞ്ച് അന്വേഷണം കേസ് വൈകിപ്പിക്കാനാണ്. കേസ് എടുക്കേണ്ടത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെയാണ്. കലാപ ശ്രമത്തിന് കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കരുവന്നൂർ ബാങ്കിൽ നിക്ഷേപകർക്ക് സർക്കാർ നൽകിയ വാഗ്ദാനം പാലിച്ചിട്ടില്ല. നിക്ഷേപകരെ സർക്കാർ സംരക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.