എകെജി സെന്റര്‍ ആക്രമണം ; ജിതിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും
akg

എ കെ.ജി.സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ ജിതിനെതിരെ കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഇനിയും കടമ്പകളേറെയാണ്. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമല്ലാതെ പ്രതിയിലേക്ക് നേരിട്ടെത്തുന്ന തെളിവുകള്‍ ഇനിയും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല. സംഭവ ദിവസം ഉപയോഗിച്ച മൊബൈല്‍ ഫോണും സ്‌കൂട്ടറും വസ്ത്രങ്ങളും കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. ജിതിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

എകെജി സെന്റര്‍ ആക്രണം നടന്ന രണ്ടമാസത്തിനു ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പിടികൂടാന്‍ കഴിഞ്ഞതിന്റെ ആശ്വാസം പൊലീസിനുണ്ട്.സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മാത്രമാണ് പ്രതിക്കെതിരെ നിലവിലുള്ളത്. പക്ഷെ ഇതുകൊണ്ടൊന്നും കോടതിയില്‍ കേസ് തെളിയിക്കാനാവില്ലെന്ന് നന്നായി അറിയാവുന്നത് പൊലീസിന് തന്നെയാണ്. ജിതിനെ കസ്റ്റഡയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ ലഭിക്കുന്ന തെളിവുകളിലാണ് പൊലീസിന്റെ പ്രതീക്ഷ. 

സ്‌ഫോടക വസ്തു എറിയാന്‍ ജിതിന്‍ ഉപയോഗിച്ച ഗ്രേ കളറിലുള്ള ഡിയോ സ്റ്റാന്‍ഡേഡ് സ്‌കൂട്ടര്‍. കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. ഒരു സുഹൃത്തിന്റെ സ്‌കൂട്ടറാണ് ഉപയോഗിച്ചതെന്ന് പൊലീസ് മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ സുഹൃത്തിനെ കുറിച്ചോ സ്‌കൂട്ടര്‍ എവിടേക്ക് കൊടുത്തു എന്നതിനെ കുറിച്ചോ വ്യക്തമായ മറുപടി ജിതിന്‍ പറഞ്ഞിട്ടില്ല. നന്പര്‍ അറിയില്ലെന്നാണ് ജിതിന്‍ പറയുന്നത്. പ്രധാന തൊണ്ടിമുതല്‍ നശിപ്പിക്കുകയാണെങ്കില്‍ അത് വലിയ വെല്ലുവിളിയാകും. ഈ സ്‌കൂട്ടര്‍ ജിതിനെത്തിച്ച വനിതാ സുഹൃത്തിനെ ക്രൈംബ്രാഞ്ച് വിശദമായ ചോദ്യം ചെയ്യും. ഈ സ്ത്രീയെ പ്രതിയാക്കണമോയെ സാക്ഷിയാക്കണോയെന്ന കാര്യം ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടില്ല. 

സ്‌ഫോടക വസ്തു എവിടെ നിന്നും ലഭിച്ചുവെന്നതാണ് പിന്നെയുള്ള ചോദ്യം. ?ഗൂഢാലോചനയില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. എ.കെ.ജി.സെന്റര്‍ ആക്രമണ സമയത്ത് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ജിതിന്‍ വിറ്റിരുന്നു. ഈ ഫോണും പ്രധാന തെളിവാണ്. ഇത്തരം പ്രധാന തെളിവുകള്‍ കോര്‍ത്തിണക്കി കുറ്റപത്രം സമര്‍!പ്പിച്ചാല്‍ മാത്രമായിരിക്കും കോടതിയില്‍ പൊലീസ് പിടിച്ചുനില്‍ക്കാനാവുക.

Share this story