എകെജി സെന്റര്‍ ആക്രമണം: പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മില്‍ എത്തിച്ചേരുമെന്നതിനാലെന്ന് വിഡി സതീശന്‍
VD Satheesan
അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിയപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് അന്വേഷണം തടഞ്ഞു.

എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മില്‍ എത്തിച്ചേരുമെന്നതിനാലാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൊലീസിന് അറിയാം ആരാണ് ചെയ്തതെന്ന്. അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിയപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് അന്വേഷണം തടഞ്ഞു. പൊലീസിന്റെ കൈയും കാലും കെട്ടിയിട്ടാണ് അന്വേഷണം നടത്തുന്നത്. ഇ പി ജയരാജനെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കാന്‍ ഇനിയെങ്കിലും പൊലീസ് തയ്യാറാകണം. സ്വന്തം പാര്‍ട്ടി ഓഫീസ് ആക്രമിച്ചവരെ പിടിക്കാന്‍ പറ്റാത്തത് മുഖ്യമന്ത്രിക്ക് നാണക്കേടെന്നു വി ഡി സതീശന്‍ പറഞ്ഞു.

Share this story