ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടത് വേദനാജനകമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ
Wed, 25 Jan 2023

ഇടുക്കി : ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടത് വേദനാജനകമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ സുരക്ഷയൊരുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. കുടുംബത്തിന് നിയമപരമായ ആനുകൂല്യങ്ങൾ നൽകും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിശീലനം നൽകും. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.