ആലപ്പുഴയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
mdma,kannur

ചെങ്ങന്നൂർ: മാന്നാറിൽ എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. മാവേലിക്കര നൂറനാട് മുതുകാട്ടുകര വിഷ്ണു വിലാസത്തിൽ വീട്ടിൽ വിഷ്ണു (22), നൂറനാട് മുതുകാട്ടുകര തറയിൽ വീട്ടിൽ അക്ഷയ്ശ്രീ (22) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽനിന്ന് ഒന്നര ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സ്കൂൾ വിദ്യാർഥികൾക്ക് വിൽപന നടത്തുന്നതിനായി ബൈക്കിൽ വന്ന ഇവരെ കുരട്ടിക്കാട് ഭാഗത്തുനിന്നാണ് തിങ്കളാഴ്ച വൈകീട്ട് കസ്റ്റഡിയിൽ എടുത്തത്.

Share this story