മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
murder
സുഹൃത്ത് രാഹുലിനെ വണ്ടന്‍മേട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇടുക്കി അണക്കരക്ക് സമീപം ചെല്ലാര്‍ കോവിലില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒന്നാം മൈല്‍ സ്വദേശി ഇടപ്പാടിയില്‍ തോമസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഹുലിനെ വണ്ടന്‍മേട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ചെല്ലാര്‍കോവിലിലെ വീട്ടില്‍ വച്ചാണ് രാഹുല്‍ സുഹൃത്തായ ഷാജിയെ കൊലപ്പെടുത്തിയത്. അയല്‍വാസികളും സുഹൃത്തുക്കളുമായിരുന്ന രാഹുലും ഷാജിയും ഒരുമിച്ച് മദ്യപിക്കുന്നത് പതിവാണ്. രാവിലെ മുതല്‍ മറ്റൊരു സുഹൃത്തിനൊപ്പം ഇരുവരും മദ്യപിച്ചു. 

ഉച്ചയോടെ ഒപ്പമുണ്ടായിരുന്നയാള്‍ വീട്ടിലേക്ക് പോയി. ഇതിനു ശേഷമാണ് ഇരുവരും തമ്മില്‍ ത!!ര്‍ക്കമുണ്ടാകുകയും രാഹുല്‍ വിറകു കമ്പുകൊണ്ട് ഷാജിയെ തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തത്.
ഇരുവരും തമ്മില്‍ മുമ്പും ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. മൂന്നു മാസം മുമ്പ് ഷാജി രാഹുലിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. 

തുട!ര്‍ന്ന് പിണങ്ങിക്കഴിഞ്ഞിരുന്ന ഇരുവരും അടുത്തയിടെയാണ് വീണ്ടും അടുത്തത്. ഇവര്‍ക്കൊപ്പം മദ്യപിച്ചിരുന്നയാളെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Share this story