തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിമുട്ടി യുവാവ് മരിച്ചു
A young man died private bus and a bike accident at taliparamba kuttikkol

തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിമുട്ടി യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ ചുഴലി പൊള്ളയാട് സ്വദേശി സി.വി.ആഷിത്ത് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം.  

കണ്ണൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ആഷിത്ത് സഞ്ചരിച്ച ബൈക്കിൽ തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മാധവി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതര നിലയിൽ പരിക്കേറ്റ ആഷിത്തിനെ കെ.എസ്.ആർ.ടി.സി ബസിൽ ഉടൻ തന്നെ ലൂർദ് ആശുപത്രിയിൽ എത്തിച്ചു. 

നില ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്മനാഭൻ - പ്രീത ദമ്പതികളുടെ മകനാണ് ആഷിത്ത്. ദിൽനയാണ് ഭാര്യ. 

Share this story