കുടുംബ കലഹത്തെ തുടര്‍ന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന യുവതി കുറ്റക്കാരിയെന്ന് കോടതി
Sat, 14 May 2022

ഊരകം പൂത്തുപറമ്പില്‍ ജിതേഷിന്റെ ഭാര്യ അമ്പിളി (34) യാണ് സംഭവത്തില്‍ പോലീസിന്റെ പിടിയിലായത്.
കുടുംബ കലഹത്തെ തുടര്‍ന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന യുവതി കുറ്റക്കാരിയെന്ന് കോടതി. ഭര്‍ത്താവുമായി വഴക്കിടുന്നതിനിടയിലാണ് യുവതി കുട്ടികളെ കിണറ്റിലേക്ക് എറിഞ്ഞത്. പുല്ലൂര്‍ ഊരകം പൂത്തുപറമ്പില്‍ ജിതേഷിന്റെ ഭാര്യ അമ്പിളി (34) യാണ് സംഭവത്തില്‍ പോലീസിന്റെ പിടിയിലായത്.
2014 ജനുവരി 11ന് രാത്രി 7.30നാണ് സംഭവം നടന്നത്. അമ്പിളി വീടിനടുത്തുള്ള കിണറ്റില്‍ മക്കളായ ലക്ഷ്മി (നാല്), ശ്രീഹരി (ഒന്നര) എന്നിവരെ എറിഞ്ഞ് കൊലപ്പെടുത്തുകയും കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു.
അതേസമയം, കേസില്‍ യുവതിയ്ക്ക് നല്കാവുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന വാദം ശക്തമായിരുന്നു.