നഗരസഭാ കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം ഇന്ന്

arya

നഗരസഭാ കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം ഇന്ന് ചേരും. മേയര്‍ ആര്യ രാജേന്ദ്രനെതിരെ രണ്ടാഴ്ചയായി സമരം തുടരുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് പ്രത്യേക കൗണ്‍സില്‍ ചേരുന്നത്. വൈകുന്നേരം നാലു മണിക്കാണ് യോഗം ചേരുക. 
പ്രതിപക്ഷ പ്രതിഷേധത്തില്‍ യോഗം പ്രക്ഷുബ്ദമാകാനാണ് സാധ്യത. യോഗത്തില്‍ മേയര്‍ അധ്യക്ഷത വഹിക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫും കൗണ്‍സില്‍ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും ഭരണ സമിതി തള്ളുകയും ചെയ്തു. പേരിനു മാത്രമായി കൗണ്‍സില്‍ യോഗം ചേര്‍ന്ന് പിരിയാമെന്ന്, കരുതേണ്ടെന്ന് ആവര്‍ത്തിച്ച് പറയുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ കൗണ്‍സില്‍ യോഗത്തിലും പ്രതിഷേധങ്ങള്‍ ഉയര്‍ത്താനാണ് സാധ്യത.

Share this story