സ്‌കൂളില്‍ പ്യൂണ്‍ ജീവനൊടുക്കിയ നിലയില്‍​​​​​​​

death

തിരുവനന്തപുരം സ്‌കൂളില്‍ പ്യൂണിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാട്ടാക്കട പി ആര്‍ വില്യം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണായി ജോലി ചെയ്തിരുന്ന നെല്ലിമൂട് നവ്യാ ഭവനില്‍ നവീന്‍ (24) ആണ് മരിച്ചത്.
സ്‌കൂള്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മാസങ്ങള്‍ക്ക് മ ുമ്പ് നടന്ന അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നവീന്‍ രണ്ടാഴ്ച മുമ്പാണ് തിരികെ ജോലിയ്ക്ക് കയറിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
 

Share this story