നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന് മങ്കിപോക്‌സ് ലക്ഷണം; സാമ്പിള്‍ പരിശോധനയ്ക്കയച്ചു
monkey pox
സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ഒരു യാത്രക്കാരന് മങ്കിപോക്‌സ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് യാത്രക്കാരനെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇന്നു പുലര്‍ച്ചെ കൊച്ചിയിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയിലാണ് മങ്കിപോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ജിദ്ദയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. അതേസമയം മങ്കിപോക്‌സ് പ്രതിരോധത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധരുടെ യോഗം ചേര്‍ന്നു.
രാജ്യത്ത് ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു യോഗം. എമര്‍ജന്‍സി മെഡിക്കല്‍ റിലീഫ് ഡയറക്ടര്‍ എല്‍. സ്വാസ്തിചരണിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നാഷണല്‍ എയ്ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലെയും, ലോകാരോഗ്യ സംഘടനയിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. യോഗത്തെ തുടര്‍ന്ന് പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തുവിടും.

Share this story