ഓണ്‍ലൈന്‍ വഴി ആലപ്പുഴ സ്വദേശിയുടെ ലക്ഷങ്ങള്‍ തട്ടി ; ജാര്‍ഘണ്ഡ് സ്വദേശി പിടിയില്‍

arrest

ഓണ്‍ലൈന്‍ വഴി ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍. ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശിയെ കബളിപ്പിച്ച് രണ്ടേ മുക്കാല്‍ ലക്ഷം രൂപ തട്ടിയ ജാര്‍ഘണ്ഡ് സ്വദേശി കിഷോര്‍ മഹതോയാണ് പിടിയിലായത്. കെഎസ്ഇബി ബില്ലില്‍ കുടിശിക അടയ്കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. സെപ്തംബര്‍ 26 നാണ് സംഭവം
24 മണിക്കൂറിനുള്ളില്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുമെന്നുമുള്ള സന്ദേശം ചെട്ടിക്കുളങ്ങര സ്വദേശിയുടെ വാട്ട്‌സ് ആപ്പിലേക്ക് എത്തിയതാണ് തട്ടിപ്പിന്റെ തുടക്കം. ലോഗോയോടു കൂടിയ വ്യാജ ബില്ലും അയച്ചു നല്‍കി. കുടിശിഖ തുക ജാര്‍ഖണ്ഡ് സ്വദേശി നല്‍കിയ നമ്പറിലേക്ക് ഉടന്‍ അയച്ചു നല്‍കാനായിരുന്നു നിര്‍ദേശം. കുടിശ്ശിഖ തുകയെന്ന് ബില്ലില്‍ സൂചിപ്പിപ്പിച്ചിരുന്ന 625 രൂപ തട്ടിപ്പിനിരയായ ചെട്ടിക്കുങ്ങര സ്വദേശി നല്‍കി. പണം നല്‍കി പത്ത് മിനിട്ടുള്ളില്‍ തട്ടിപ്പിനിരയായ ആളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും രണ്ട് ലക്ഷത്തി നാല്‍പ്പത്തി ഒന്‍പതിനായിരം രൂപ നഷ്ടമാവുകയായിരുന്നു.
പ്രതി തട്ടിപ്പിനായി ഉപയോഗിച്ചുവന്നിരുന്ന വിവിധ ബാങ്ക് അക്കൌണ്ടുകളുടെ വിവരങ്ങളും മറ്റ് രേഖകളും പരിശോധിച്ച് തട്ടിപ്പിനിരയായവരുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്. ലക്ഷകണക്കിന് രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പുകളിലെ പ്രാധാനിയാണ് അറസ്റ്റിലായ കിഷോര്‍ മഹതോ.
പൊലീസ് സംഘം ജാര്‍ഖണ്ഡില്‍ എത്തിയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. 

Share this story