പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട കാണാതായ യുവാവ് മരിച്ചു
drowned
അഗ്നിശമനസേനയുടെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

കൊല്ലമുള പലകക്കാവില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു. കൊല്ലമുള്ള സ്വദേശി അദ്വൈത് (22) ആണ് മരിച്ചത്.
അഗ്നിശമനസേനയുടെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അദ്വൈതും സുഹൃത്തും കൂടിയാണ് തോട്ടില്‍ ഇറങ്ങിയത്. സുഹൃത്ത് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ഒഴുകിപോവുകയായിരുന്നു.
ഒഴുക്കില്‍പ്പെട്ട അദ്വൈതിനെ കണ്ടെത്തി മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 

Share this story