പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പുരുഷ പാചകക്കാരനെ നിയമിച്ചു; പരാതിയുമായി രക്ഷിതാക്കള്‍
യൂട്യൂബില്‍ പാചക വീഡിയോ പോസ്റ്റ് ചെയ്തു;പിന്നാലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

പെണ്‍കുട്ടികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റലില്‍ പുരുഷ പാചകക്കാരനെ നിയമിച്ചതായി പരാതി. പുതുതായി സ്ഥലംമാറ്റം ലഭിച്ചെത്തിയ പാചകക്കാരനെതിരെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളാണ് പരാതിയുമായി എത്തിയത്.അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള എസ് സി, എസ്ടി വിഭാഗത്തിലെ പെണ്‍കുട്ടികളാണ് പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിക്കുന്നത്. 

ഓണം അവധിക്കുശേഷമാണ് പുരുഷ പാചകക്കാരന്‍ ജോലിക്കെത്തിയതെന്ന് പരാതിക്കാര്‍ പറയുന്നു.പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലില്‍ പുരുഷപാചകക്കാരനെ നിയമിച്ച തീരുമാനം പിന്‍വലിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ സ്വകാര്യത കണക്കാക്കാതെയാണ് നിയമനം നടന്നതെന്ന് നഗരസഭാ പ്രതിപക്ഷനേതാവ് ഇ പി നന്ദകുമാര്‍ ആരോപിച്ചു.

Share this story