ജനമനസ്സുകളെ സ്വാധീനിക്കാനാവുന്ന നേതൃനിരയാണ് കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യം'; കെ സുധാകരന്‍

k sudhakaran

എല്‍ഡിഎഫ് സര്‍ക്കാറിനെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ കഴിയുന്ന കര്‍മപദ്ധതിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഇതിന്റെ ഭാഗമായിട്ടുളള സമരപരിപാടികള്‍ കോണ്‍ഗ്രസ് നേതൃത്വം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെയ്യാര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ നടന്ന നേതൃത്വ പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍. 
'ജനമനസ്സുകളെ സ്വാധീനിക്കാന്‍ ശേഷിയുള്ള നേതൃനിരയാണ് കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യം. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന സര്‍ക്കാറാണ് ഇവിടെ ഭരിക്കുന്നത്. സര്‍ക്കാറിന്റെ ജനദ്രോഹഭരണം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ കഴിയുന്ന കര്‍മപദ്ധതിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള സമരപരമ്പരകളാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വരാനിരിക്കുന്നത്,' സുധാകരന്‍ പറഞ്ഞു.
 

Share this story