ചെക്ക് പോസ്റ്റില്‍ നിന്ന് നൂറ് വെടിയുണ്ടകള്‍ പിടികൂടി; അന്വേഷണം ആരംഭിച്ച് പൊലീസ്

police jeep

കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ഉപേക്ഷിച്ച നിലയില്‍ നൂറ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. പിടിച്ചെടുത്ത വെടിയുണ്ടകള്‍ തുടര്‍ നടപടികള്‍ക്കായി ഇരിട്ടി പൊലീസിന് കൈമാറി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പത്ത് പാക്കറ്റുകളിലായാണ് തിരകള്‍ സൂക്ഷിച്ചിരുന്നത്. വന്യ ജീവികളെ വേട്ടയാടുന്നതിനായി നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന തിരകളാണ് പിടിച്ചെടുത്തവ. പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് തിരകള്‍ കണ്ടെത്തിയത്.

Share this story