കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
rain school

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  നാളെ അവധി പ്രഖ്യാപിച്ചു. ഇരിട്ടി, തലശ്ശേരി താലൂക്കുകളില്‍ നല്ല മഴ തുടരുന്ന സാഹചര്യത്തിലും,  ആഗസ്റ്റ് അഞ്ചിന് ജില്ല മുഴുവന്‍ കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലും , കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ)വെള്ളിയാഴ്ച്ച  അവധിയായിരിക്കുമെന്ന്  ജില്ലാകളക്ടര്‍ എസ്. ചന്ദ്രശേഖര്‍ അറിയിച്ചു. 

മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. മലയോര മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.

Share this story