ലഹരിമരുന്നുമായി മൂന്നംഗ സംഘം പിടിയില്‍
Fri, 20 Jan 2023

മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വില്പനക്കായി കൊണ്ടുവന്ന 84 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമായി മൂന്നു പേര്‍ പിടിയിലായി. പയ്യാനക്കല്‍ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുല്‍നാസര്‍ (36),പണ്ടരത്ത് വളപ്പ് ഷറഫുദ്ധീന്‍ (37), തിരുത്തിവളപ്പ് ഷബീര്‍ (36) എന്നിവരെ വിദഗ്ധ സംഘം പിടികൂടി.
ട്രെയിനില്‍ നിന്നിറങ്ങിയ പ്രതികളുടെ സോക്‌സില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.
ഇവര്‍ കുളു, മണാലി വിനോദ യാത്രകള്‍ സംഘടിപ്പിക്കുകയും അതിലൂടെ യുവതികള്‍ ഉള്‍പ്പടെയുള്ള അനുയോജ്യരായ യാത്രക്കാരെ കണ്ടെത്തി കാരിയര്‍മാരായി ഉപയോഗിച്ച് ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തുകയായിരുന്നു പതിവ്. തുടര്‍ച്ചയായ നിരീക്ഷണത്തിലൊടുവിലാണ് പ്രതികള്‍ കുടുങ്ങിയത്.