കാട്ടിൽ കയറി മാനുകളെ വേട്ടയാടി ഇറച്ചിവില്‍പന നടത്തിവന്ന സംഘം അറസ്റ്റില്‍

iuytreg

തിരുച്ചിറപ്പള്ളി: തമിഴ്നാട് പെരമ്പല്ലൂരിൽ‍ കാട്ടിൽ കയറി മാനുകളെ വേട്ടയാടി ഇറച്ചിവില്‍പന നടത്തിവന്ന സംഘം അറസ്റ്റില്‍. നായാട്ട് സംഘത്തില്‍ നിന്നും നാടൻ തോക്കുകളും വെടിമരുന്നുമടക്കം ആയുധങ്ങള്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. രംഗനാഥപുരം സ്വദേശികളായ രാമചന്ദ്രൻ, മുരുകേശൻ, ഗോപിനാഥൻ, മണി, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്.വനത്തിനുള്ളിൽ കടന്ന് പുള്ളിമാനുകളെ മാത്രം തെരഞ്ഞ് വേട്ടയാടിപ്പിടിച്ച് ഇറച്ചിയാക്കി വിൽക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടുകൊല്ലമായി നൂറുകണക്കിന് മാനുകളെയാണ് ഇവര്‍ വേട്ടയാടിയത്.

Share this story