കൊച്ചിയില്‍ മോഡലിനെ ബലാത്സംഗം ചെയ്ത കേസ് ; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

rape

കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കസ്റ്റഡിയില്‍ ഉള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. മദ്യലഹരിയിലാണ് മൂന്ന് യുവാക്കള്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.
വ്യാഴാഴ്ച രാത്രി നടന്ന സംഭവം ഇന്നലെയാണ് പുറത്തറിയുന്നത്. സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ മോഡല്‍ ഡിമ്പിള്‍, കൊടുങ്ങല്ലൂര്‍ സ്വദേശികളായ സുദീപ് , വിവേക്, നിധിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. ബാറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പ്രതികള്‍ യുവതിയുമായി സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ബാര്‍ ജീവനക്കാരുടെയും ബാറില്‍ ഉണ്ടായിരുന്നവരുടെയും മൊഴി രേഖപെടുത്തും.
പള്ളിമുക്കിലെ ബാറില്‍ സുഹൃത്തിനൊപ്പം എത്തിയ കാസര്‍ഗോഡ് സ്വദേശിയായ മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. തുടര്‍ന്ന് കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കി വിട്ടു. കൂട്ടബലാത്സംഗത്തിന് ഇരയായ കാര്യം യുവതി സുഹൃത്തിനെ അറിയിക്കുകയും ചികിത്സതേടുകയും ചെയ്തതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this story