മുന്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ക്കെതിരെ കേസെടുത്തു,സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ ഉപരോധം
suicide

മുന്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍  സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എന്‍ ഐ ടി ഡയരക്ടര്‍ക്കെതിരെ ഉപരോധം തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍. അധ്യാപകര്‍ ഉള്‍പ്പെടെ ഇടപെട്ടെങ്കിലും ഡയരക്ടറെ മുറിക്ക് പുറത്ത് വിടാതെ ഇപ്പോഴും തടഞ്ഞുവെച്ചിരിക്കുകയാണ് . നേരത്തെ എന്‍ ഐ ടി യില്‍ പഠിച്ച വിദ്യാര്‍ഥി അജിന്‍ എസ് ദിലീപ് ഡയറക്ടര്‍ പ്രസാദ് കൃഷ്ണ യുടെ പേരെഴുതി വെച്ചാണ്  ആത്മഹത്യ ചെയ്തത് . ജലന്ധര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയായ അജിന്‍ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. എന്‍ ഐ ടി യില്‍ നിന്ന് പഠനം നിര്‍ത്തിയതിന് കാരണം ഡയരക്ടറുടെ പീഡനമാണെന്ന് അജിന്‍ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഡയരക്ടര്‍ പ്രസാദ് കൃഷ്ണയെ പഞ്ചാബ് പൊലീസ്  കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.

Share this story