റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം
Sat, 6 Aug 2022

പറവൂര്‍ മാഞ്ഞാലി സ്വദേശി ഹാഷിം ആണ് മരിച്ചത്
എറണാകുളം നെടുമ്പാശേരിയില്‍ റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ മരിച്ചു. പറവൂര്‍ മാഞ്ഞാലി സ്വദേശി ഹാഷിം ആണ് മരിച്ചത്. 52 വയസായിരുന്നു. കുഴിയില്‍പ്പെട്ട് റോഡിലേക്ക് വീണ ഹാഷിമിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു
ഹാഷിം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. ഇയാളെ ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയായിരുന്നു.