നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

accident

നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച്  ബൈക്ക് യാത്രക്കാരന്‍ മരിച്ചു കോതമംഗലം തങ്കളം മുണ്ടുകുടിയില്‍ എല്‍ദോസിന്റെ മകന്‍ ജിന്റോ (റോബിന്‍ 33) ആണ് മരിച്ചത്.
കദളിക്കാട് പന്നിപ്പിള്ളി പാലത്തിന് സമീപം തിങ്കളാഴ്ച രാത്രി 9.20 ഓടെയാണ് അപകടം നടന്നത്. ഇടവെട്ടിയിലുള്ള ഭാര്യ വീട്ടില്‍ പോയി മടങ്ങിവരുന്ന വഴിയാണ് അപകടം നടന്നത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Share this story