ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള ഓർഡിനൻസ് മടക്കിയയച്ചതിൽ അസ്വാഭാവികതയില്ലെന്ന് സ്പീക്കർ

shamseer

ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള ഓർഡിനൻസ് മടക്കിയയച്ചതിൽ അസ്വാഭാവികതയില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ. നിയമസഭ പാസാക്കുന്ന ബില്ലിലും ഗവർണറുടെ മുന്നിലുള്ള മറ്റു ബില്ലുകളിലും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കെടിയു വിസിയായി സിസ തോമസിനെ നിയമിച്ച നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമനം നിയമവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നാണ് സർക്കാർ ആവശ്യം. എന്നാൽ സിസ തോമസിൻ്റ നിയമനത്തിൽ അപാകതയില്ലെന്നാണ് ഗവർണറുടെ നിലപാട്.

Share this story